Kerala News

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കും; രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല. കെകെ രമക്കും ആര്‍എംപിക്കും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍തയ്യാറാണെന്നും പ്രതിപക്ഷനേതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. തുടരന്വേഷണത്തിന് വേണ്ടി പുതിയ സർക്കാരിനോട് സമ്മര്‍ദം ചെലുത്തുമെന്ന് കെകെ രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ടി പി ചന്ദ്രശേഖരനെ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്ന കഴിഞ്ഞ യു‍ഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പ് ലക്ഷ്യത്തില്‍ എത്തിയില്ല എന്നതാണ് കെകെ രമയുടെയും ആര്‍എംപിയുടെയും വികാരം. അതുകൊണ്ടാണ് ടിപി വധക്കേസിന്റെ ഗൂഡാലോചനയിലേക്ക് അന്വേഷണം വേണമെന്നുള്ള ആവശ്യമുന്നയിച്ചത്.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അനുകൂല തീരുമാനം ഉണ്ടാകും, എട്ട് വര്‍ഷത്തിനിപ്പുറവും കേസില്‍ തുടരന്വേഷണ സാധ്യത ഏറെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെളിവു ശേഖരിക്കുന്നതിലുണ്ടായ തിരിച്ചടികള്‍ ആഭ്യന്തരമന്ത്രിയായിരിക്കെ മനസിലാക്കിയിട്ടുണ്ട്. അവ വീണ്ടെടുക്കാന്‍ വീണ്ടും ശ്രമം നടത്തേണ്ടതുണ്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഡാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണത്തിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ശ്രമങ്ങള്‍ നടന്നെങ്കിലും മുന്നോട്ട് നീങ്ങിയിരുന്നില്ല.

ആകാംഷ നിറച്ച ട്രെയ്‌ലർ; സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആദ്യ ദിനം 365 ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; പേട്രിയറ്റിന് മികച്ച ഓപ്പണിംഗ്

ആസിഫ് അലി ഇനി 'ദി കിംഗ് ഓഫ് മാജിക്'; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ഫസ്റ്റ് ലുക്ക്

'ഒരുപാട് കാലത്തിന് ശേഷം ആഗ്രഹിച്ച ഒരു FDFS'; പേട്രിയറ്റിന് പ്രശംസയുമായി ആന്റണി വർഗ്ഗീസ്, ടൊവിനോ, ബേസിൽ ജോസഫ്, നിഖില വിമൽ

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

SCROLL FOR NEXT