Kerala News

'നേതാവെന്ന നിലയില്‍ സുധാകരനൊപ്പം'; സീറ്റ് കിട്ടാത്തതില്‍ നിരാശയില്ലെന്ന് ലിജു

രാഷ്ട്രീയത്തെ കരിയറായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.ലിജു. സ്വാതന്ത്യസമരത്തില്‍ പങ്കെടുത്തവര്‍ എന്തെങ്കിലും ആഗ്രഹിച്ചിട്ടല്ല വന്നത്.

രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ല. പല പേരുകള്‍ ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുള്ള നിരവിധി പേരുണ്ടെന്നും എം.ലിജു പറഞ്ഞു.

മറ്റെന്തെങ്കിലും തരത്തില്‍ ഒഴിവാക്കപ്പെട്ടതാണെന്ന് കരുതുന്നില്ല. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടാകും. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് കത്ത് അയച്ചവരോട് വിരോധമില്ല. വിജയപരാജയങ്ങളെ വ്യക്തിപരമായി കാണുന്നില്ല. എല്ലാകാലത്തും മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ മത്സരങ്ങളിലും ജയിക്കാന്‍ സാധിക്കില്ലെന്നും എം.ലിജു പറഞ്ഞു.

പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനൊപ്പമാണ്. കെ.സുധാകരന്റെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ട്. ജെബി മേത്തറിന് എല്ലാ പിന്തുണയും നല്‍കുമെന്നും എം.ലിജു വ്യക്തമാക്കി.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT