Kerala News

നടിയെ അക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ട്; ഭയമില്ലെന്ന് പ്രോസിക്യൂഷന്‍

നടിയെ അക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍. വിസ്താരത്തില്‍ ഭയമില്ല. പ്രതിഭാഗത്തിന്റെ വാദം ഇക്കാര്യത്തില്‍ നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍. നടിയെ അക്രമിച്ച കേസില്‍ പോലീസ് തോല്‍ക്കാന്‍ പോകുകയാണെന്നും അതുകൊണ്ട് പുതിയ കേസ് കെട്ടിച്ചമയ്ക്കുകയാണെന്നും ഇന്നലെ ദിലീപ് വാദിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. പ്രോസിക്യൂഷന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. അസാധാരണ കേസാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ പശ്ചാത്തലം പരിശോധിക്കണം.

അന്വേഷണ ഉദ്യോഗസ്ഥനായ ബൗജു പൗലോസ് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബാലചന്ദ്രകുമാറിനെ ബൈജു പൗലോസിന് മുന്‍പരിചയമില്ല. കിട്ടിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഡി.ജി.പി നിര്‍ദേശം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT