Kerala News

അമ്പലപ്പുഴയില്‍ ജി.സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍, പകരം എസ്.ഡി.പി.ഐക്കാരനോ എന്ന് പോസ്റ്ററുകളില്‍

അമ്പലപ്പുഴയില്‍ ജി.സുധാകരനെ മത്സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെടുമെന്ന വാദവുമായി പോസ്റ്ററുകള്‍. എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എച്ച്. സലാം എസ്ഡിപിഐക്കാരനെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. ജി. സുധാകരന് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ടുള്ള ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധമാണിതെന്ന് ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജി.സുധാകരന് പകരം എസ്ഡിപിഐക്കാരന്‍ സലാമോ?, ജിയെ മാറ്റിയാല്‍ മണ്ഡലം തോല്‍ക്കും തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് വേണ്ടെന്ന നിലപാടിന് പിന്നാലെയാണ് ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി.സുധാകരനും സീറ്റ് നഷ്ടമായത്.

ഇടത് മുന്നണി തുടര്‍ച്ചയായി വിജയിക്കുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളാണ് അമ്പലപ്പുഴയും ആലപ്പുഴയും. മണ്ഡലത്തില്‍ വലിയ ജനസ്വാധീനമുള്ള തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് നഷ്ടമായത് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. ആലപ്പുഴയില്‍ പി.പി ചിത്തരഞ്ജനെയാണ് പരിഗണിക്കുന്നത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT