Kerala News

LIVE : 70 KSRTC ബസുകള്‍ തകര്‍ത്തു, 45 രൂപയുടെ നഷ്ടം; ആംബുലന്‍സ് ഉള്‍പ്പെടെ അക്രമിച്ചു; അക്രമാസക്തമായി പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

THE CUE

70 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു, 45 രൂപയുടെ നഷ്ടം; ആംബുലന്‍സ് ഉള്‍പ്പെടെ അക്രമിച്ചു;

ദേശീയ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 45 രൂപയോളം നഷ്ടമുണ്ടാക്കി. സംസ്ഥാനത്ത് വ്യാപക അക്രമണമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചുവിട്ടത്. ആംബുലന്‍സ് ഉള്‍പ്പെടെ ആക്രമിച്ചിരുന്നു. പലയിടത്തും ബോംബേറും പരക്കെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ കല്ലേറുമുണ്ടായി. കൊല്ലത്ത് പൊലീസുകാരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിടിച്ച് വീഴ്ത്തി. സംസ്ഥാനത്താകെ അക്രമങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 പേര്‍ പിടിയിലായിട്ടുണ്ട്. ഭീകരവാദത്തിന് പണം നല്‍കി, തീവ്രവാദ പരിശീലനം നല്‍കി എന്നിവയുള്‍പ്പെടെ ഗുരുതര ആരോപണങ്ങളിലാണ് എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

70 കെ.എസ്.ആര്‍.ടി.സി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് 70 കെ.എസ്.ആര്‍.ടി.സി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമലംഘനങ്ങള്‍ ഭരണ സംവിധാനങ്ങളില്‍ ഭയമില്ലാത്തതുകൊണ്ടെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.

കണ്ണൂരില്‍ ലോറിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു 

കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളിയില്‍ ലോറിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ഇരിട്ടിയില്‍ ചരക്ക് ഇറക്കിയ ശേഷം തലശ്ശേരി ഭാഗത്തേക്ക് വന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലോറി ഡ്രൈവര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; സംസ്ഥാനത്ത് 229 പേര്‍ കരുതല്‍ തടങ്കലില്‍ 

അക്രമ സംഭവങ്ങളില്‍ 200നടുത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംസ്ഥാനത്ത് 229 പേര്‍ കരുതല്‍ തടങ്കലില്‍. പ്രശ്നങ്ങള്‍ കൂടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത്.

കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്; കല്ലെറിഞ്ഞത് ഹെല്‍മറ്റ് ധരിച്ചയാള്‍

തൃശ്ശൂര്‍ കയ്പമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്. സംഭവം ചെന്ത്രാപ്പിന്നി ഹൈസ്‌ക്കൂളിന് സമീപം. കല്ലെറിഞ്ഞത് ഹെല്‍മെറ്റ് ധരിച്ചിരുന്നയാള്‍. വടക്കാഞ്ചേരിയില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സിനും ഒരു ചരക്ക് ലോറിക്കും നേരെ ആക്രമണമുണ്ടായി. തൃശ്ശൂരില്‍ പലയിടത്തായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു.

തൃശൂര്‍ ചാവക്കാട് ആംബുലന്‍സിന് നേരെ കല്ലേറ് ഉണ്ടായി. ക്രിയേറ്റീവ് എന്ന ആംബുലന്‍സിന് നേരെയാണ് ആക്രമണം നടന്നത്.

ആംബുലന്‍സും വെറുതെ വിടാതെ ഹര്‍ത്താല്‍ അനുകൂലികള്‍, കല്ലേറ്.

സംസ്ഥാനത്തെങ്ങും വ്യാപക അക്രമം, കൂടുതല്‍ നഷ്ടം കെഎസ്ആര്‍ടിസി ബസുകള്‍ക്ക്

സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങാതായതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ ലക്ഷ്യമിട്ടത് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ. സ്വയരക്ഷക്ക് ഹെല്‍മറ്റ് ധരിച്ചാണ് പലയിടത്തും ഡ്രൈവര്‍മാര്‍ ബസ് ഓടിച്ചത്.

ഹോട്ടലിന് മുഖംമൂടിയാക്രമണം

എറണാകുളം നെടുമ്പാശേരിയിലും കോട്ടയം കുറിച്ചിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ ഹോട്ടലുകള്‍ ആക്രമിച്ചു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറ്, മുഖംമൂടിയാക്രമണം

കണ്ണൂരിലും ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ട് ഹര്‍ത്താല്‍ അനുകൂലികള്‍. മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് ബോംബെറിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഉളിയില്‍ നരയന്‍ പാറയിലും പത്ര വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു.

ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി.

സ്വമേധയാ കേസെടുത്താണ് ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. സ്വകാര്യസ്വത്തും പൊതുമുതലും നശിപ്പിച്ചാല്‍ പ്രത്യേകം കേസുകള്‍ വേണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഹര്‍ത്താലിനെ കര്‍ശനമായി നേരിടണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ഡ്രൈവര്‍ക്ക് കല്ലേറി പരുക്ക്, കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട്

ദേശീയ-സംസ്ഥാന നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്ത് വച്ച് പോപ്പുലര്‍ ഫ്രണ്ട് കല്ലേറില്‍ കണ്ണിന് സാരമായി പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസുകള്‍ ഹര്‍ത്താലില്‍ സര്‍വീസ് നടത്തുന്നില്ല.കെഎസ്ആര്‍ടി സര്‍വീസ് നിര്‍ത്തിവെപ്പിക്കുന്നതിനായി വ്യാപക അക്രമണമമാണ് പോപ്പുലര്‍ ഫ്രണ്ട് അഴിച്ചുവിടുന്നത്.

കോട്ടയം ഈരാറ്റുപേട്ടയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമാസക്തരായിരിക്കുന്നത്. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരനെ ബൈക്കിടിച്ച് വീഴ്ത്തി. ആലുവ ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് ധരിച്ചാണ് ബസ് ഓടിച്ചത്. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെ ബസ് ഓടിക്കാനാണ് കെ.എസ്.ആര്‍ടിസി നിര്‍ദേശം. ആലപ്പുഴയില്‍ എട്ടിലേറെ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു.

ഗുരുതര ആരോപണങ്ങളുമായി എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ വ്യാപക റെയ്ഡിനും അറസ്്റ്റിനും പിന്നാലെ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ ഐ എ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിന് സംഘടന ആസൂത്രണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ യുവാക്കളെ ഭീകരവാദ സംഘടനകളില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT