Kerala News

കിറ്റ് കൊടുത്താൽ ജനങ്ങൾ സ്വാധീനിക്കപ്പെടും എന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തിക്കെട്ടൽ; മുഖ്യമന്ത്രി പിണറായി വിജയൻ

കിറ്റ് കൊടുത്താൽ ജനങ്ങൾ സ്വാധീനിക്കപ്പെടും എന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തി കെട്ടൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റും പെൻഷനും അരിയും മുടക്കി ആ വിശ്വാസം മുടക്കാം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത് . കേരളത്തിന്‍റെ അതിജീവന ശ്രമങ്ങളെ തകർത്ത് കേന്ദ്രത്തിന് അവസരം തുറന്നു കൊടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്

കോവിഡ് കാലത്തെ ഭക്ഷ്യകിറ്റ് എല്ലാവരും സ്വാഗതം ചെയ്ത നടപടിയാണ്. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണ് എന്ന് സംഘപരിവാർ പ്രചരിപ്പിച്ചു. ജനങ്ങൾക്ക് കൊടുക്കുന്ന അരി മുടക്കാൻ ആണ് പ്രതിപക്ഷനേതാവ് ഇറങ്ങി പുറപ്പെട്ടത്. സ്കൂൾ കുട്ടികളുടെ ഭക്ഷ്യ വിതരണം, വിഷു കിറ്റ്, ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ വിതരണം എന്നിവ ഏപ്രിൽ ആറ് വരെ നിർത്തിവെക്കണം എന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. സർക്കാർ ഇതൊക്കെ ചെയുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ല.വിഷു മാത്രമല്ല ഈസ്റ്റർ കൂടി വരുന്നുണ്ട്. അത് മുന്നിൽ കണ്ടാണ് കിറ്റ് നേരത്തെ കൊടുക്കുന്നത്. കിറ്റ് കൊടുത്താൽ ജനങ്ങൾ സ്വാധീനിക്കപ്പെടും എന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തി കെട്ടൽ ആണ്. കിറ്റും പെൻഷനും അരിയും മുടക്കി ആ വിശ്വാസം മുടക്കാം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്.

2016ന് മുൻപ് അഴിമതി നടമാടുന്ന സംസ്ഥാനം എന്ന ദുഷ്‌പേര് ഉണ്ടായിരുന്നു. ഇന്ന് രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം ആയി കേരളം. പാലാരിവട്ടം പാലത്തിന്‍റെ ദുർഗതി രോഷത്തോടെ ആണ് ജനങ്ങൾ കണ്ടത്. അഴിമതിയുടെ കാലം അവസാനിച്ചു. എല്ലാ തലങ്ങളിലും അഴിമതി ഇല്ലാതായി എന്ന് പറയാറായിട്ടില്ല. അതിനായി എല്ലാ നടപടികളും സ്വീകരിക്കും. വിജിലൻസിന്റെ പ്രവർത്തനം കാര്യക്ഷമം ആക്കും. പൊതുപ്രവർത്തകരുടെ സ്വത്തുക്കളെകുറിച്ച് വിശ്വാസയോഗ്യമായ വിവരം നൽകും. എല്ലായിടത്തും എ ടെൻഡർ. സോഷ്യൽ ഓഡിറ്റ് നടത്തും.ഇതിലൂടെ അഴിമതി പൂർണമായും നിർമാർജനം ചെയ്യാനാകും.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT