Kerala News

'പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും വരണം, മൂപ്പര് വിജയിക്കണം'; അഭിനന്ദിച്ച് കമൽ ഹാസൻ

മുഖ്യമന്ത്രി പിണറായി വിജയന്റേത് മികച്ച ഭരണമാണെന്ന് മക്കള്‍നീതിമയ്യം പ്രസിഡന്റും നടനും സംവിധായകനുമായ കമൽഹാസൻ. കേരളത്തിൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഏത് മണ്ഡലമാണെന്ന് തീരുമാനിച്ചിട്ടില്ല. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞെന്നും ഒരു സുഹൃത്തെന്ന നിലയിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്റെ വാക്കുകള്‍: ”പിണറായി വിജയന്‍ സര്‍ക്കാര്‍ വരണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂപ്പര് വിജയിക്കണം. നല്ല ഭരണമാണ് അദ്ദേഹത്തിന്റേത്. അത് തുടരട്ടേ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കും. എവിടെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമ്പോള്‍ പ്രഖ്യപാനമുണ്ടാകും. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞു കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തെ കണ്ടത് സുഹൃത്തെന്ന നിലയിലാണ്.”

ചെന്നൈയിലെ മൈലാപൂര്‍, വേളാച്ചേരി എന്നിവിടങ്ങളിലോ കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നോ കമല്‍ മത്സരിക്കുമെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT