'എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും, മുഖ്യമന്ത്രി പിണറായി വിജയന്‍'; ഏഷ്യാനെറ്റ് ന്യൂസ് - സിഫോര്‍ സര്‍വേ

'എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും, മുഖ്യമന്ത്രി പിണറായി വിജയന്‍'; ഏഷ്യാനെറ്റ് ന്യൂസ് - സിഫോര്‍ സര്‍വേ

കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വേ പ്രവചനം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 27 ശതമാനം പേരാണ് പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പന്തുണച്ചത് 23 ശതമാനം പേരാണ്.

ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 12 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 5 ശതമാനം മാത്രം ആളുകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് 7 ശതമാനം പേരുടെ പിന്തുണയുണ്ട്. വി മുരളീധരനെയും കെസി വേണുഗോപാലിനെയും പിന്തുണച്ചത് 5 ശതമാനം വീതം ആളുകളാണ്.

'എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും, മുഖ്യമന്ത്രി പിണറായി വിജയന്‍'; ഏഷ്യാനെറ്റ് ന്യൂസ് - സിഫോര്‍ സര്‍വേ
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മദ്യപിച്ചയാള്‍ക്ക് കൊവിഡ് ; കുപ്പി കയറില്‍ കെട്ടി നല്‍കിയവരെ നിരീക്ഷണത്തിലാക്കി

എല്‍ഡിഎഫിന് 77 മുതല്‍ 83 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്. യുഡിഎഫിന് 54 മുതല്‍ 60 വരെ സീറ്റുകള്‍ ലഭിക്കാമെന്നും, എന്‍ഡിഎക്ക് 3 മുതല്‍ 7 വരെ സീറ്റുകളാകും ലഭിക്കുക എന്നും സര്‍വേ പ്രവചിക്കുന്നു.

എല്‍ഡിഎഫിന് 42 ശതമാനം വോട്ടുവിഹിതം ലഭിക്കും. യുഡിഎഫിന് 39 ശതമാനവും എന്‍ഡിഎക്ക് 18 ശതമാനവും ലഭിച്ചേക്കാം. സംസ്ഥാനത്ത് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും ഇടതുമുന്നണിയും മധ്യകേരളത്തില്‍ യുഡിഎഫും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെ 14 ജില്ലകളിലായി 10,409 വോട്ടര്‍മാരെ നേരില്‍ കണ്ടാണ് സര്‍വേ നടത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. ജൂണ്‍ 18 മുതല്‍ 29 വരെയായിരുന്നു സര്‍വേ നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in