Kerala News

ഏപ്രിൽ ഒന്ന് മുതൽ ഭക്ഷ്യ കിറ്റ് വിതരണം; സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമ നടപടിക്കൊരുങ്ങി ഭക്ഷ്യ വകുപ്പ്

കേരളത്തിൽ ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതൽ പുനരാംരംഭിക്കുവാൻ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാൽ വെള്ള, നീല കാര്‍ഡുകാര്‍ക്ക് 15 കിലോ അരി നല്‍കുന്ന സ്പെഷ്യൽ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കിറ്റ് വിതരണം തടസ്സപ്പെട്ടത്. സെപഷ്യല്‍ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുങ്ങുകയാണ് സർക്കാർ .

ഭഷ്യവകുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ എല്ലാ വിഭാഗത്തിനും വിഷു കിറ്റ് നല്‍കാനായി ഭഷ്യവകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ച് കിറ്റ് നല്‍കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT