ജസ്റ്റിസ് ഹേമ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു. File Photo 
Kerala News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്ത്രീ സൗഹൃദ തൊഴിലിടം ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാർ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചൂണ്ടിക്കാട്ടി സ്ത്രീപക്ഷ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ദുരനുഭവങ്ങൾ തുറന്നുപറയുന്ന വനിതകളെ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്ന ഓൺലൈൻ പേജുകൾക്കെതിരെ നടപടി വേണമെന്നതുൾപ്പടെ എട്ട് ആവശ്യങ്ങളാണ് 150 പേര്‍ ഒപ്പിട്ട നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്. പ്രിന്റ്, ദൃശ്യ മാധ്യമങ്ങളിലടക്കം അതിജീവതമാർക്കെതിരെ വ്യക്തിഹത്യകൾ നടക്കുന്നു. വനിതകൾ തങ്ങളുടെ ദുരനുഭവം തുറന്നുപറഞ്ഞത് വിനോദ വ്യവസായത്തെ തുലച്ചു എന്ന രീതിയിലും പ്രചാരണം നടത്തുന്നുണ്ട്. അതിജീവിതമാരല്ല, സ്ത്രീ പീഡകരാണ് സിനിമാ വ്യവസായത്തിന് കളങ്കമുണ്ടാക്കിയതെന്ന ഉത്തമ ബോധ്യം ഞങ്ങൾക്കുണ്ട്. എല്ലാ പരാതികളും ഗൗരവത്തോടെ പരിഗണിക്കണം. ചൂഷണരഹിതവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഉറപ്പ് വരുത്താനുള്ള നയപരമായ തീരുമാനങ്ങളുണ്ടാവണം എന്നിങ്ങനെയാണ് നിവേദനത്തിൽ പരാമർശിക്കുന്നത്.

സ്ത്രീപക്ഷ കൂട്ടായ്മ നിവേദനത്തിലൂടെ മുന്നോട്ട് വെച്ച ആവശ്യങ്ങൾ

• അതിജീവിതമാരുടെ പരാതികൾ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.

• സൈബർ ആക്രമണങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കണം.കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണം.

• വിനോദ വ്യവസായ രംഗത്തു ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾ ഉറപ്പ്‌ വരുത്തുന്നതിനായി നിലവിലെ നിയമങ്ങൾ അപര്യാപ്തമാകുന്ന സാഹചര്യത്തിൽ, ഈ രംഗത്ത് സമഗ്രമായ നിയമവും, പരാതി നിർവഹണത്തിനായി പ്രത്യേക ട്രിബൂണലും അടിയന്തിരമായി നിലവിൽ വരുത്തണം .

• പരാതിക്കാർക്ക് നിയമപരവും മാനസികവുമായ പിന്തുണ നൽകാനുള്ള സമഗ്രമായ സർക്കാർ സംവിധാനം സ്ഥാപിക്കണം.

• തൊഴിലിടങ്ങളിൽ ചൂഷകരുടെ താത്പര്യങ്ങൾക്ക് വഴങ്ങാൻ തയ്യാറാവാത്തതുമൂലം തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അടിയന്തിര നടപടി വേണം.

• എല്ലാ സിനിമാ സെറ്റുകളിലും ഇന്റേണൽ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നുറപ്പുവരുത്താനുള്ള മോണിറ്ററിങ് സംവിധാനം വേണം. നിലവിൽ മോണിറ്ററിംഗ് സംവിധാനമുണ്ടെങ്കിൽ അതു കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.

• നീതിക്ക് വേണ്ടി പോരാടുന്നവർക്ക് സർക്കാരിന്റെ സംമ്പൂർണ്ണ പിന്തുണ ഉറപ്പുവരുത്തണം.

• ചൂഷണരഹിതവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഉറപ്പ് വരുത്താനുള്ള നയപരമായ തീരുമാനങ്ങളുണ്ടാവണം, അവ എത്രയും വേഗം നടപ്പിലാക്കുകയും വേണം.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT