Kerala News

പി.സി ജോര്‍ജിനെ ജയിലിലിടാന്‍ തയ്യാറാകണം, വര്‍ഗീയതയുടെ സഹവാസിയെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരത്ത് ഹിന്ദുസമ്മേളന വേദിയില്‍ കൊടിയ വര്‍ഗീയ പ്രചരണവും മുസ്ലിം വിദ്വേഷവും നടത്തിയ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിനെ പൊലീസ് കേസെടുത്ത് ജയിലില്‍ അടക്കണമെന്ന് ഷാഫി പറമ്പില്‍. തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ്ജ് എന്നും ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ നിന്ന്

മുസ്ലിം ഹോട്ടലുകളില്‍ ചായയില്‍ ഫില്ലര്‍ ഉപയോഗിച്ച് മിശ്രിതം ചേര്‍ത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നും മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് കേരളത്തെ മുസ്ലിംരാഷ്ട്രമാക്കാനാണ് നോക്കുന്നതെന്നും പി.സി ജോര്‍ജ്ജ്.

മുസ്ലിങ്ങള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുകയാണെന്നും പി.സി ജോര്‍ജ്ജ്. കടുത്ത മുസ്ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ പരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചിട്ടുണ്ട്.

ലവ് ജിഹാദ് വഴി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ തട്ടിയെടുത്ത് ഭീകരവാദികള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍ നല്‍കുന്നുണ്ടെന്നും പി.സി ജോര്‍ജ്ജ്. ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കിയാല്‍ അത് സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന വ്യാജവാദവും പി.സി ജോര്‍ജ്ജ് ആവര്‍ത്തിക്കുന്നു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ലഭിക്കാന്‍ ഹിന്ദുസംഘടനകള്‍ യുദ്ധത്തിനൊരുങ്ങണമെന്നും പി.സി.ജോര്‍ജ്ജ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT