Kerala News

പദവിയല്ല,നിലപാടാണ് പ്രധാനമെന്ന് പി.ജയരാജന്‍

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തുകിട്ടും എന്നതല്ല, നിലപാടാണ് പ്രധാനമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. മാധ്യമങ്ങള്‍ ഒളിഞ്ഞുനോട്ടം നടത്തുകയാണ്. തന്നെ തഴഞ്ഞോയെന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടതെന്നും പി.ജയരാജന്‍ പ്രതികരിച്ചു.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സി.പി.എം. വിമര്‍ശവും സ്വയംവിമര്‍ശനവുമുള്ള പാര്‍ട്ടിയാണ് സി.പി.എം. കോണ്‍ഗ്രസില്‍ ഇങ്ങനെയുണ്ടോയെന്നും പി.ജയരാജന്‍ ചോദിച്ചു. സ്വന്തം ലാഭത്തിന് വേണ്ടി ഗ്രൂപ്പുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ തീരുമാനങ്ങളെടുക്കുന്നത് അമ്മയും രണ്ട് മക്കളും ചേര്‍ന്നാണ്.

സംസ്ഥാന സമ്മേളനത്തിലെ തീരുമാനങ്ങള്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിനകത്ത് പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. തന്നെ അനുകൂലിച്ചുള്ള ഫേസ്ബുക്ക് പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പി.ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

SCROLL FOR NEXT