Kerala News

ഇല്ലാ, വിട്ടുതരില്ല, കുഞ്ഞൂഞ്ഞിനെ; ഉമ്മൻചാണ്ടിയ്ക്കായി പുരപ്പുറത്തേറി പ്രതിഷേധം

ഉമ്മന്‍ചാണ്ടിയെ മണ്ഡലം മാറ്റി മത്സരിപ്പിക്കുന്നതിനെതിരെ പുതുപ്പള്ളിയില്‍ പ്രതിഷേധം. പുതുപ്പള്ളിക്ക് പകരം ഉമ്മന്‍ചാണ്ടിയെ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയാണ് ആരാധകരും കോണ്‍ഗ്രസ് അണികളും രംഗത്ത് വന്നിരിക്കുന്നത്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ ഒരിക്കലും നേമത്തേക്ക് വിട്ടു തരില്ലെന്ന് കോണ്‍ഗ്രസ് അണികള്‍. അണികളിലൊരാള്‍ ചാനലുകളോട് 'വിട്ടുതരില്ല. തരില്ല, തരില്ല, അങ്ങനെ ചോദിക്കുകയേ വേണ്ട. ഉമ്മന്‍ചാണ്ടി സാറ് ഞങ്ങളുടെ ഓമന നേതാവാ. ഞങ്ങളുടെ പിതാവ്, ഞങ്ങളുടെ സഹോദരന്‍, ഞങ്ങളുടെ അപ്പന്‍... ആരെങ്കിലും വിട്ടു കൊടുക്ക്വോ? ആരെങ്കിലും സ്വന്തം സഹോദരനെയോ പിതാവിനെയോ വിട്ടു കൊടുത്ത ചരിത്രമുണ്ടോ? ഇല്ല, ഒരിക്കലുമില്ല. വിട്ടു കൊടുക്ക്വോന്നു പോലും ചോദിക്കരുത്. തരില്ല, തരില്ല, തരില്ല.'

നേമത്ത് ഉമ്മന്‍ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോട്ടയം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വീടിനു മുമ്പില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. സ്ത്രീകളും വയോധികരും ഉള്‍പ്പെടെ പ്രതിഷേധത്തിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കോണ്‍ഗ്രസ് അണികളിലൊരാള്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുന്‍ മന്ത്രി കെസി ജോസഫ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുന്നതില്‍ എ ഗ്രൂപ്പിനകത്തും പ്രതിഷേധം ശക്തമാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ചുവരെഴുത്തുകളും പ്രചരണവും തുടങ്ങിയിരുന്നു. ജെയ്ക്ക് സി തോമസാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

വീടിന് മുകളിലും പുറത്തുമായി പ്രതിഷേധം തുടരുന്നതിനിടെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെത്തി. വന്‍സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കായ് ഒരുക്കിയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT