ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞത്, ആജീവനാന്തം മാറ്റമില്ല: ഉമ്മന്‍ചാണ്ടി

ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞത്, ആജീവനാന്തം മാറ്റമില്ല: ഉമ്മന്‍ചാണ്ടി
Summary

ആജീവനാന്തം മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി oommen chandy will not leave puthuppally kerala assembly election

പുതുപ്പള്ളി മണ്ഡലം വിട്ട് തിരുവനന്തപുരത്തേക്ക് മാറുന്നുവെന്ന പ്രചരണം തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിന് മുമ്പേ തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങള്‍ ഉമ്മന്‍ചാണ്ടിക്കായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടി തിരുവനന്തപുരം ജില്ലയില്‍ മത്സരിച്ചാല്‍ കൊല്ലം ജില്ലയിലുള്‍പ്പെടെ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനകത്ത വിലയിരുത്തലുണ്ടായിരുന്നു. രമേശ് ചെന്നിത്തല തിരുവനന്തപുരം ജില്ലയിലെ മണ്ഡലത്തില്‍ മത്സരിക്കുന്നതും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.

ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞത്, ആജീവനാന്തം മാറ്റമില്ല: ഉമ്മന്‍ചാണ്ടി
ഭരത് ഗോപി: ഇന്ത്യയിലെ തന്നെ ഏറ്റവും ഗംഭീര നടൻ

Related Stories

No stories found.
logo
The Cue
www.thecue.in