Kerala News

നേമത്ത് ശശി തരൂർ മത്സരിക്കട്ടെ; രാഹുൽ ഗാന്ധിയുടെ സർപ്രൈസ് നീക്കം

നേമം നിയമസഭാ സീറ്റിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കം. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ അഭിപ്രായം . കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ വീക്ക് മാഗസിനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാന നേതാക്കളിൽ നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളായിരുന്നു നേമത്തേക്ക് നേരത്തെ ഉയർന്നു കേട്ടിരുന്നത്. എന്നാൽ ദേശീയ ശ്രദ്ധയുള്ള തരൂരിനെ പോലെ ഒരാൾ മത്സരത്തിനിറങ്ങുന്നത് ബിജെപിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സന്ദേശം നൽകും എന്നാണ് രാഹുലിന്റെ നിഗമനം.

'രണ്ട് കാര്യങ്ങളാണ് രാഹുൽ ലക്ഷ്യമിടുന്നത്. ഒന്ന്, തരൂരിനെ രംഗത്തിറക്കുന്നതിലൂടെ പാർട്ടിക്കുള്ളിൽ ദശാബ്ദങ്ങൾ നീണ്ട എ, ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാം. രണ്ട്, കേരള ഘടകത്തെ നേരിട്ട് രാഹുലിന്റെ നിയന്ത്രണത്തിലാക്കാം' - ദ വീക്ക് റിപ്പോർട്ട് ചെയ്തു.

എന്നാൽ തരൂരുമായി സ്വരച്ചേർച്ചയിൽ അല്ലാത്ത സംസ്ഥാന നേതാക്കൾ ഈ നിർദേശത്തെ എതിർക്കുകയാണ്. തരൂരിന്റെ വരവോടെ പാർട്ടിക്കുള്ളിലെ സമവാക്യങ്ങൾ മാറിമറിയുമെന്നതാണ് നേതാക്കളെ അലോസരപ്പെടുത്തുന്നത്. എന്നാൽ എന്തു വില കൊടുത്തും ഈ തെരഞ്ഞെടുപ്പ ജയിക്കുകയാണ് പാർട്ടി ലക്‌ഷ്യം വെയ്ക്കുന്നത്.

മുതിർന്ന നേതാക്കളായ എകെ ആന്റണിയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുൽ ഗാന്ധിയുടെ നിലപാടിനെ അനുകൂലിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നിർദേശത്തോട് തുടക്കത്തിൽ താത്പര്യം പ്രകടിപ്പിക്കാതിരുന്ന ശശി തരൂർ പിന്നീട് വഴങ്ങിയെന്നും ദ വീക്ക് റിപ്പോർട്ട് ചെയ്യുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT