Kerala News

മാതൃഭൂമി സന്ദര്‍ശിച്ച ചിത്രം പങ്കുവച്ച മന്ത്രി പി.രാജീവിന് സിപിഎം സൈബര്‍ അണികളുടെ ട്രോളും പരിഹാസവും

മാതൃഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് ആസ്ഥാനം സന്ദര്‍ശിച്ച വ്യവസായമന്ത്രി പി.രാജീവിന് ഫേസ്ബുക്കില്‍ ട്രോളും പരിഹാസവും സിപിഐഎം സൈബര്‍ അണികള്‍. പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചത് ശരിരായില്ലെന്ന മട്ടിലാണ് അണികളുടെ കമന്റും പ്രതിഷേധവും. മാതൃഭൂമി ഓഫീസ് ആയത് കൊണ്ട് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ലൈക്കടിക്കില്ല, ലൈക്ക് ഇല്ല ഹേറ്റ് ഉള്ളൂ, ഇതിലും ഭേദം ജന്മഭൂമിയുടെയോ ജനം ടിവിയുടെയോ ഓഫീസായിരുന്നു തുടങ്ങിയ കമന്റുകളാണ് മന്ത്രി രാജീവിന്റെ പോസ്റ്റിലുള്ളത്.

മാതൃഭൂമി എം.ഡിയും രാജ്യസഭാംഗവുമായ എം.വി ശ്രേയാസംസ്‌കുമാറാണ് മന്ത്രിയെ സ്വീകരിച്ചത്. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രനെയും മന്ത്രി പി.രാജീവ് സന്ദര്‍ശിച്ചു. മാതൃഭൂമിക്ക് പുറമേ സിപിഐഎം മുഖപത്രം ദേശാഭിമാനി കോഴിക്കോട് ഓഫീസും പി.രാജീവ് സന്ദര്‍ശിച്ചിരുന്നു.

കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടാന്‍ കാരണം സിപിഐഎമ്മിനെതിരെയും പിണറായി വിജയനെതിരെയും മാതൃഭൂമി ദിനപത്രവും ചാനലും ആസൂത്രിതമായി പ്രചരണം നടത്തിയതിനാലാണെന്ന് എല്‍ജെഡി സംസ്ഥാന കമ്മിറ്റിയില്‍ ഒരു വിഭാഗം ആരോപിച്ചിരുന്നു.

എം.വി.ശ്രേയാംസ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ചാനലും പത്രവും പാര്‍ട്ടിയുടെ തോല്‍വിയില്‍ പങ്ക് വഹിച്ചെന്ന ആരോപണം വന്നതോടെ ശ്രേയാംസ്‌കുമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്രവും ചാനലും എല്‍ഡിഎഫ് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എം.വി.ശ്രേയാംസ്‌കുമാറിന്റെ തോല്‍വിയില്‍ ആഹ്ലാദമറിയിച്ച് സിപിഐഎം അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റുകളും ചില അംഗങ്ങള്‍ യോഗത്തില്‍ കാണിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT