Kerala News

'കുടിവെള്ളം കൊടുക്കണേല്‍ കൊടുത്താള്' എന്നവർ പറഞ്ഞു; ഉന്നംവെച്ചത് തന്നെയാണെന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‍സിന്‍

മുസ്ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിന്‍റേത് ആസൂത്രിത കൊലപാതകമാണെന്ന് സഹോദരന്‍ മുഹ്‍സിന്‍. മൻസൂറിനെ ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും മുഹ്‍സിന്‍ പറഞ്ഞു. ആക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മുഹ്‌സിൻ.

സംഭവത്തെ കുറിച്ച് മുഹ്‌സിൻ പറഞ്ഞത്

വോട്ടെടുപ്പ് ദിവസം ഞാൻ ബൂത്തിനുള്ളില്‍ ഏജന്റായിരുന്നു. അതുകൊണ്ടുതന്നെ പുറത്തു നടന്ന പ്രശ്നങ്ങളെ കുറിച്ചൊന്നും അറിയില്ല. എന്തിനാണ് അക്രമിച്ചത് എന്നറിയില്ല. പക്ഷേ, ലക്ഷ്യം ഞാനായിരുന്നു എന്ന് ഉറപ്പാണ്. എന്‍റെ പേര് ചോദിച്ച്, ഞാനാണ് എന്ന് ഉറപ്പുവരുത്തിയാണ് അക്രമം തുടങ്ങിയത്. പിടിച്ചുവെച്ച് കുടിവെള്ളം കൊടുക്കണേല്‍ കൊടുത്താള് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്‍റെ നിലവിളി കേട്ട് അപ്പോഴേക്കും നാട്ടുകാരൊക്കെ ഓടിവന്നു. അങ്ങനെയാണ് കൂട്ടത്തിലൊരാള്‍ നാട്ടുകാരുടെ കയ്യില്‍പ്പെട്ടത്. അതോടെ അക്രമിസംഘം തിരിച്ചുപോയെങ്കിലും പിന്നീട് വന്ന് ബോംബെറിയുകയായിരുന്നു. എന്‍റെ നേര്‍ക്കാണോ, ആരെ നേര്‍ക്കാണ് ബോംബ് എറിഞ്ഞത് എന്ന് മനസ്സിലായില്ല. അത് തന്‍റെ സഹോദരന്‍റെ നേരെയാണ് വന്നത് .

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ ആക്രമണത്തിൽ ഇന്നലെയാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ തുടങ്ങിയ സംഘർഷം രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT