Kerala News

മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം നേതാവ് വത്സൻ പനോളിയുടെ ഗൂഡാലോചനയാണെന്ന് കെ.സുധാകരൻ

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ.സുധാകരൻ. കൂത്തുപറമ്പിലെ സിപിഎം നേതാവ് വത്സൻ പനോളിയാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നും സുധാകരൻ ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വത്സൻ പനോളി. തിരഞ്ഞെടുപ്പിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് മൻസൂറിനെ കൊലപ്പെടുത്തിയത്. ഇത്തരം പ്രകോപനം ഇനിയും എൽഡിഎഫ് ആവ‍ർത്തിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ മകൻ ജെയിൻ രാജിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് പി ജയരാജൻവോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് മുസ്ലീം ലീ​ഗ് പ്രവ‍ർത്തകരായ മുഹ്സിൻ, സഹോദരൻ മൻസൂ‍ർ എന്നിവരെ ഇരുപതോളം പേർ ആക്രമിച്ചത്. പോളിം​ഗ് ബൂത്തിൽ യുഡിഎഫ് ഏജന്റായ മുഹസിനെ തേടിയെത്തിയ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞ് ശേഷം മുഹ്‌സിന്റെ അനിയനായ മൻസൂറിന്റെ കാലിന് വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ ആണെന്ന് പറഞ്ഞാണ് സിപിഎം പ്രതിരോധിക്കുന്നത്. എന്നാൽ കൃത്യമായ രാഷ്ട്രീയ കൊലയാണെന്നാണ് കോൺഗ്രസ്സിന്റെയും ലീഗിന്റെയും വാദം.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT