Kerala News

മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഏതൊരുവിധ അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണെന്നും കോടിയേരി

സ്വര്‍ണക്കടത്ത് , ലൈഫ് പദ്ധതി കമീഷന്‍ തുടങ്ങിയ ആക്ഷേപങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ യശസ്സിനെ ഇടിക്കുന്നവയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെയും മറ്റ് ഭരണകര്‍ത്താക്കളുടെയും കൈകള്‍ ശുദ്ധമാണ്. അതുകൊണ്ടുതന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഏതൊരുവിധ അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണെന്നും കോടിയേരി ദേശാഭിമാനിയിലെ പ്രതിവാര കോളത്തില്‍ വ്യക്തമാക്കുന്നു.

പി കൃഷ്ണപിള്ളയുടെ ചരമവാര്‍ഷികദിനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ യുഡിഎഫിന്റെയും ബിജെപിയുടെയും ഭരണകര്‍ത്താക്കളെപ്പോലെയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍.

ബൊഫോഴ്‌സ് ആയുധ ഇടപാട്, ശവപ്പെട്ടി കുംഭകോണം, ഓഹരി തട്ടിപ്പ്, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, ടുജി സ്‌പെക്ട്രം അഴിമതി, യൂറിയ കുംഭകോണം, ഖനിക്കൊള്ള, കോമണ്‍വെല്‍ത്ത് അഴിമതി, സോളാര്‍ തട്ടിപ്പ്, ടൈറ്റാനിയം അഴിമതി, പാലാരിവട്ടം അഴിമതി ഇങ്ങനെയുള്ള ഈ ക്രമക്കേടുകളിലെല്ലാം പ്രധാനമന്ത്രി, മുഖ്യമന്ത്രി മുതലുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. ഈ അഴിമതിയില്‍ പങ്കുള്ള വില്ലാളിവീരന്‍മാരാണ് അഴിമതി ചെയ്യാത്ത എല്‍ഡിഎഫ് സര്‍ക്കാരിനെ ക്രൂശിക്കാന്‍ നോക്കുന്നത്. നാളിതുവരെ കാണാത്തവിധത്തിലുള്ള സമഗ്രവികസനവും ക്ഷേമനടപടികള്‍ക്കുമാണ് കേരളം എല്‍ഡിഎഫ് ഭരണത്തില്‍ സാക്ഷ്യം വഹിക്കുന്നത്. കേവിഡ്-19 പ്രതിരോധത്തിലാകട്ടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള എല്‍ഡിഎഫ് ഭരണം ഭാവിയിലും തുടരേണ്ടത് കേരളത്തിന്റെയും ഇന്ത്യയുടെയും രക്ഷയ്ക്ക് ആവശ്യമാണ്.

സ്വര്‍ണ്ണക്കടത്തിന് പിന്നാലെ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌നാ സുരേഷ് കമ്മീഷന്‍ തട്ടിയെടുത്തുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ മന്ത്രിമാരായ ജി.സുധാകരനും, കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ശിവശങ്കര്‍ വഞ്ചകനാണെന്നാണ് ജി സുധാകരന്‍ ആരോപിച്ചത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT