Kerala News

'ലതിക സുഭാഷിന്റെ മുടി പോയന്നല്ലാതെ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല'; കോടിയേരി ബാലകൃഷ്‌ണൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിന്റെ നടപടിയില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഈ പ്രതിഷേധം കൊണ്ടൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുലുങ്ങില്ലെന്നും ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് വീഴ്ചയാണെന്നും കോടിയേരി പറഞ്ഞു. ലതിക സുഭാഷ് സാധാരണ ഒരു വനിതാ പ്രവര്‍ത്തകയല്ല. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. അങ്ങനെ ഒരു പ്രസിഡന്റിന് പോലും ഒരു സീറ്റ് എവിടെയും കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

കോടിയേരി പറഞ്ഞത്

കെപിസിസി ഓഫീസിന്റെ മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്താലെങ്കിലും ഇവര്‍ ചിന്തുക്കുമെന്ന് വിചാരിച്ചായിരിക്കും തലമുണ്ഡനം ചെയ്തത്. ഇവരുടെ മുന്നിലൊക്കെ പോയി തല മുണ്ഡനം ചെയ്തിട്ട് വല്ല കാര്യമുണ്ടോ. ആരെങ്കിലും കഠിന ഹൃദയരായ നേതാക്കളുടെ മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്യുമോ. തല തന്നെ അറുത്ത് വെച്ചാലും അവരുടെ നേതാക്കള്‍ക്ക് കുലുക്കമുണ്ടാവില്ല, പാവം ലതികാ സുഭാഷിന് മുടി പോയെന്നല്ലാതെ ഗുണമൊന്നുമുണ്ടാവുമെന്ന് തോന്നുന്നില്ല

കഴിഞ്ഞ തവണ നേമത്ത് നടപ്പിലാക്കിയ അതേ തന്ത്രം മലമ്പുഴയില്‍ ആവര്‍ത്തിച്ച് ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് നീക്കം. യുഡിഎഫും ജമാ അത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുക്കെട്ട് പുറത്ത് വന്നുക്കൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിന് തുടര്‍ ഭരണം എന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് പുറകേ പോവില്ലെന്നും മുരളീധരന് നേമത്ത് ജയിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ എംപി സ്ഥാനം രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവണം. ഒരു കാല്‍ ലോകസഭയിലും ഒരു കാല്‍ നിയമസഭയിലും എന്ന നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT