Kerala News

പാഴ്‌സല്‍ ഖുര്‍ആനും ഭക്ഷണക്കിറ്റും തന്നെ, മാതൃഭൂമിക്കെതിരെ നിയമനടപടിയെന്ന് കെ.ടി ജലീല്‍

യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി തനിക്കെതിരെ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചെന്ന മാതൃഭൂമി വാര്‍ത്തക്കെതിരെ മന്ത്രി കെ.ടി ജലീല്‍. കോണ്‍സുലേറ്റില്‍ നിന്ന് വന്ന പാഴ്‌സലുകളില്‍ ഖുര്‍ആന്‍ ആണെന്ന് രേഖകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മ്ര്രന്തി പ്രസ്താവനയില്‍ അറിയിച്ചു.

കോണ്‍സുലേറ്റില്‍ നിന്ന് വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങളാണെന്നതിന് രേഖകളില്ലെന്നും വാര്‍ത്തയിലുണ്ടായിരുന്നു. കോണ്‍സുലേറ്റുമായി മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമെന്ന് കേന്ദ്രത്തെ അറിയിച്ചതായും മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ബോധപൂര്‍വം പടച്ചുണ്ടാക്കിയതാണ് വാര്‍ത്തയെന്നും ജലീല്‍.

യുഎഇ കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാള്‍, പന്താവൂര്‍ അല്‍-ഇര്‍ഷാദ് - 9037569442 . ആലത്തിയൂര്‍ ഖുര്‍ആന്‍ അക്കാദമി - 9746941001). UAE കോണ്‍സല്‍ ജനറല്‍, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുര്‍ആന്‍ കോപ്പികളും ഉണ്ടെന്നും അവ നല്‍കാന്‍ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവയ്ക്കുന്നു. പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധര്‍മ്മത്തിന് ചേര്‍ന്നതാണോ എന്ന് അവരാലോചിക്കുന്നത് ഉചിതമാകുമെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

(6.8.2020) തിരുവനന്തപുരം എഡിഷൻ 'മാതൃഭൂമി' ദിനപത്രത്തിൽ എന്നെ സംബന്ധിച്ച് വന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ബോധപൂർവം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം. യുഎഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ അൽ-ഇർഷാദ് - 9037569442 . ആലത്തിയൂർ ഖുർആൻ അക്കാദമി - 9746941001). UAE കോൺസൽ ജനറൽ, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുർആൻ കോപ്പികളും ഉണ്ടെന്നും അവ നൽകാൻ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേർക്കുന്നുണ്ട്.പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധർമ്മത്തിന് ചേർന്നതാണോ എന്ന് അവരാലോചിക്കുന്നത് ഉചിതമാകും.
കെടി ജലീല്‍

സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റ് വാഹനത്തില്‍ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് മന്ത്രി കെ ടി ജലീല്‍ കൊണ്ടുപോയത് ഖുര്‍ ആന്‍ ആണെന്ന വാദം കസ്റ്റംസ് സാധൂകരിക്കുന്നില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശസഹായ നിയന്ത്രണ പ്രകാരം കെടി ജലീലിനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ് നിര്‍ദേശിച്ചതായും വാര്‍ത്തയിലുണ്ട്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT