Kerala News

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ടു

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ടു. ഹൈക്കോടതിയുടെതാണ് വിധി. എന്‍.ഐ.എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നത്.

വിചാരണ കോടതി തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം വിധിച്ചിരുന്നു. ഷഫാസിന് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷഫാസ് എന്നിവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികളുടെ അപ്പീല്‍ ഹര്‍ജിയും എന്‍.ഐ.എയുടെ വാദവും കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

2006ലാണ് കോഴിക്കോട് മൊഫ്യൂസിള്‍ ബസ്റ്റാന്റിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും സ്‌ഫോടനം നടന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT