Kerala News

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു,അടിമുടി പാര്‍ട്ടി; പ്രതിസന്ധികളിലെ അമരക്കാരന്‍

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ആരോഗ്യ നിള വഷളായതിനെ തുടര്‍ന്ന് സെപ്തംബറില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. പാന്‍ക്രിയാസിലായിരുന്നു അര്‍ബുദ ബാധ.

കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16ന് കോടിയേരി ബാലകൃഷ്ണന്റെ ജനനം. സ്‌കൂള്‍ കാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ യൂണിറ്റിന് തുടക്കമിട്ടു. അതിന്റെ സെക്രട്ടറിയായതും കോടിയേരിയായിരുന്നു.

1970ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മാഹിയില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ യൂണിയന്‍ ചെയര്‍മാനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ 1970ല്‍ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു. 1971ല്‍ തലശ്ശേരി കലാപം നടക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങള്‍ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാനുമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. 1973ല്‍ അദ്ദേഹം കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ തടവുകാരനായി പതിനാറ് മാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചു 1988ല്‍ ആലപ്പുഴയില്‍ വെച്ചു നടന്ന സിപിഐ(എം)ന്റെ സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്ത് 1990 മുതല്‍ 1995 വരെയുള്ള അഞ്ച് വര്‍ഷക്കാലം സിപിഐ(എം)ന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു1995ല്‍ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തില്‍ അദ്ദേഹത്തെ പാര്‍ടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ല്‍ ഹൈദരാബാദില്‍ വെച്ചു നടന്ന സിപിഐ(എം) പാര്‍ടി കോണ്‍ഗ്രസില്‍ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. 2008ല്‍ കോയമ്പത്തൂരില്‍ വെച്ചു നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് അദ്ദേഹം സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത് . 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ സിപിഐ(എം)ന്റെ കേരളസംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2018ല്‍ കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്

അതിദാരിദ്ര്യ മുക്തി; ലക്ഷ്യം നേടിയത് എങ്ങനെ? ശാസ്ത്രവും രാഷ്ട്രീയവും

'മിന്നൽ വള'യ്ക്ക് ശേഷം വീണ്ടും സിദ് ശ്രീറാം; 'അതിഭീകര കാമുകനി'ലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു

'റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീൻ ചെയ്തു'; 'തിയേറ്റർ' ഓർമ്മകളുമായി അഷ്‌റഫ് ഗുരുക്കൾ

SCROLL FOR NEXT