Kerala News

മീഡിയ വണ് സംപ്രേഷണ വിലക്ക് തുടരും; ഹർജി ഹൈക്കോടതി തള്ളി

സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ശരിവെക്കുന്നതെന്ന് ജസ്റ്റിസ് എന്‍. നാഗരേഷ് പറഞ്ഞു.

മീഡിയാ വണ്ണിനെതിരായ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയന്‍സ് നല്‍കാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമെന്നും കോടതി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയനും തൊഴിലാളികളും നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര അറിയിച്ചിരുന്നു.

നടപടി നിയമവിരുദ്ധമാണെന്നായിരുന്നു മീഡിയാ വണ്ണിന്റെ വാദം. ലൈസന്‍സ് നേരത്തെ ലഭിച്ചതാണ്. അത് പുതുക്കാനുള്ള അപേക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതെന്നും മീഡിയാ വണ്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT