Kerala News

ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണിത്ര അന്വേഷിക്കാന്‍; നടിയെ അക്രമിച്ച കേസില്‍ ഹൈക്കോടതി

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അന്തിമ റിപ്പോര്‍ട്ട് ഒന്നിന് സമര്‍പ്പിക്കണം. രണ്ട് മാസം സമയം ഇതിനോടകം നല്‍കിയെന്നും കോടതി. ഈ കേസില്‍ മാത്രം എന്താണിത്ര പ്രത്യേകതയെന്ന് ഹൈക്കോടതി. ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നിശ്ചയിച്ചിരിക്കുന്നത്.

അന്വേഷണം നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇനി എത്ര സമയം വേണമെന്നും ഹൈക്കോടതി ചോദിച്ചു.

തുടരന്വേഷണം അന്തിമ ഘട്ടത്തിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 40 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണം ബാധിച്ചുവെന്ന് സര്‍ക്കാര്‍. ശബ്ദ സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണം. ഡിജിറ്റല്‍ തെളിവുകളുടെ കൂടി പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം 'ഇത്തിരി നേരം' തിയറ്ററുകളിലേക്ക്

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

SCROLL FOR NEXT