Kerala News

വിലപേശല്‍ വിജയിച്ചു: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. നയപ്രഖ്യാപനത്തില്‍ ഒപ്പിടുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട് വെച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഒപ്പിട്ടത്. പൊതുഭരണ സെക്രട്ടറിയെ മാറ്റി. ഗവര്‍ണറെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഒപ്പിട്ടത്.

അഡീഷണല്‍ പി.എയായി ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി.എസ്.കര്‍ത്തയെ നിയമിക്കുന്നതില്‍ പൊതുഭരണ സെക്രട്ടറി കത്തെഴുതിയതിയിരുന്നു. സജീവ ബി.ജെ.പി പ്രവര്‍ത്തകനെ രാജ്ഭവനിലേക്ക് നിയമിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് അതൃപ്തിയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കുറിപ്പ് രാജ്ഭവനെ പൊതുഭരണ സെക്രട്ടറി അറിയിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ക്ഷുഭിതരായി സംസാരിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ഉപാധി വെച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മണിയോടെ രാജ്ഭവനിലെത്തിയത്. ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തിയിരുന്നു. ഗവര്‍ണര്‍ ശബ്ദമുയര്‍ത്തി സംസാരിച്ചതോടെ അതേ രീതിയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കി.

അഡീഷണല്‍ പി.എ നിയമനത്തിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിലുമായിരുന്നു ഗവര്‍ണര്‍ അതൃപ്തി അറിയിച്ചത്. മുഖ്യമന്ത്രി നേരിട്ട് എത്തി വിശദീകരണം നല്‍കി.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്ന ഉപാധി. നാളെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

പെന്‍ഷന്‍ നല്‍കുന്നതില്‍ ഗവര്‍ണര്‍ പരസ്യമായി വിയോജിപ്പ് അറിയിച്ചിരുന്നു. രണ്ട് വര്‍ഷം കഴിയുമ്പോള്‍ അംഗങ്ങള്‍ രാജിവെച്ച് പുതിയ ആളുകളെ സ്റ്റാഫില്‍ നിയമിക്കുന്നു. ഇത് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT