Kerala News

മേഴ്‌സിക്കുട്ടിയമ്മ രാജിവെയ്ക്കണം; ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് ചെന്നിത്തല

ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് മേഴ്‌സിക്കുട്ടിയമ്മയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് യോഗ്യതയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് നാളെ പൂന്തുറയില്‍ സത്യാഗ്രഹം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കമ്പനിയെക്കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഗൗരവമുള്ള കാര്യമാണ്. ഉദ്യോഗസ്ഥരുടെ മാത്രം തലയില്‍ ഇതിന്റെ ആരോപണം കെട്ടിവെച്ച് സര്‍ക്കാരിന് കൈ കഴുകാനാകില്ലെന്നും ടി.കെ ജോസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

പ്രതിപക്ഷം കരാറിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ മന്ത്രിസഭ യോഗം അംഗീകാരം നല്‍കുമായിരുന്നു. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെങ്കില്‍ ധാരണാപത്രം ഒപ്പിട്ടത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കള്ളം പുറത്തായതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ പ്രശ്‌നങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ഷിബു ബേബി ജോണും ടി.എന്‍ പ്രതാപന്‍ എം.പിയും നയിക്കുന്ന ജാഥകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT