Kerala News

'തോല്‍വി തന്റെമേല്‍ കെട്ടിവെച്ച് കുപ്രചരണം നടത്തുന്നു'; ബി ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കി ഹിന്ദു ഐക്യവേദി നേതാവ്‌

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പഴിമുഴുവന്‍ ബി ഗോപാലകൃഷ്ണന്‍, തന്റെയും കുടുംബത്തിന്റെയും മേല്‍ കെട്ടിവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ്. ബിജെപി സംസ്ഥാന വക്താവായ ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കേശവദാസാണ് സൈബര്‍ സെല്ലിന് പരാതി നല്‍കിയത്.

കുട്ടന്‍കുളങ്ങരയില്‍ തോറ്റത് താന്‍ കാരണമാണെന്ന് ഗോപാലകൃഷ്ണനും സംഘവും സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തുന്നുവെന്നും ഇത് മാനഹാനിയുണ്ടാക്കുന്നതാണെന്നും കാണിച്ചാണ് പരാതി. കേശവദാസിന്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതില്‍ പ്രതിഷേധിച്ച് ലളിതാംബിക ബിജെപി വിടുകയും ചെയ്തു. ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോ പ്രചരിച്ചിരുന്നു. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് സ്ഥാപിക്കാന്‍ ഗോപാലകൃഷ്ണന്‍ ഫോട്ടോ ദുരുപേയോഗിക്കുന്നുവെന്ന് കേശവദാസ് പരാതിയില്‍ വ്യക്തമാക്കുന്നു.

Hindu Aikya vedi leader filed Police Complaint Against BJP SpokesPerson Adv. B Gopalakrishnan

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT