Kerala News

ഇ ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായം; ബിജെപിയിൽ ചേർന്നതിൽ ദുഖമുണ്ടെന്ന് ഉമ്മൻചാണ്ടി

ഇ ശ്രീധരൻ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. അദ്ദേഹത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണെന്നും ഏതു പാർട്ടിയിലാണ് ചേരേണ്ടതെന്ന് തീരുമാനിക്കുവാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതെ സമയം ബിജിപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഇ ശ്രീധരൻ പറയുന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെയെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ്- യുഡിഎഫ് അടിയൊഴുക്ക് കേരളത്തില്‍ എത്രത്തോളം ശക്തമാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും കോടിയേരി വിമർശിച്ചു.

സംസ്ഥാനത്തു വന്‍പദ്ധതികള്‍ നടക്കുമെന്നു വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍  എതിർത്തുവെന്നു ഇ ശ്രീധരൻ വെളിപ്പെടുത്തി. നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍വേ ലൈനിനെ സംസ്ഥാന സർക്കാർ എതിർത്ത് തന്നെ വേദനിപ്പിച്ചിരുന്നു. നിലമ്പൂരിനു പകരം തലശേരി– മൈസുരു പദ്ധതിയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. നിലമ്പൂര്‍-നഞ്ചന്‍കോട് അന്ന് തുടങ്ങിയിരുന്നെങ്കില്‍ അധികം വൈകാതെ പൂര്‍ത്തിയാകുമായിരുന്നു. 2 മെട്രോ പദ്ധതികള്‍ വേണ്ടന്നുവച്ചു. പദ്ധതികളിലൊന്നും ഡി.എം.ആര്‍.സി ചെയ്യേണ്ടയെന്ന നിലപാടാണ് ഇടതു സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT