Kerala News

'ഞാൻ മുഖ്യമന്ത്രിയായില്ലെങ്കിൽ പലതും നേടാനാകില്ല'; കേരളത്തിൽ ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് ഇ ശ്രീധരൻ

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് മെട്രോ മാന്‍ ഇ ശ്രീധരൻ. താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാനാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും ബൃഹത്തായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളും വ്യവസായങ്ങളും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കേരളം കടക്കെണിയിലാണ്. ഓരോ മലയാളിയുടേയും തലയില്‍ 1.2 ലക്ഷം രൂപയുടെ കടഭാരമുണ്ട്. നമ്മൾ പാപ്പരായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സർക്കാർ കടം വാങ്ങിക്കൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിക്കും. പാർട്ടി ആഗ്രഹിക്കുന്നെങ്കിൽ നിയസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്യും. ഞാന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഇതൊന്നും നേടാനാകില്ല.

ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുകയാണെന്ന കാര്യം പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അറിയിച്ചത്. ശ്രീധരന്‍ തന്നെ പാർട്ടിയിൽ ചേർന്ന കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നുള്ള ഒറ്റ കാരണം കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രീധരന്‍ അവകാശപ്പെട്ടു.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT