Kerala News

ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് വിമര്‍ശനം ഉയരുന്നുവെന്ന് കോടതി;ഇത് പ്രോത്സാഹിപ്പിക്കാനാവില്ല

ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന വിമര്‍ശനം ഉയരുന്നുവെന്ന് ഹൈക്കോടതി. നാളെ മറ്റ് പ്രതികളും ഇതേ പരിഗണന ആവശ്യപ്പെട്ട് എത്തും. ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപ് രജിസ്റ്റാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്ന കാര്യം ആലുവ കോടതി തീരുമാനിക്കട്ടെയെന്നും ഹൈക്കോടതി. ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറണം.

കേസന്വേഷണത്തില്‍ നിര്‍ണായകമായ തെളിവായി കണക്കാക്കുന്ന ഫോണ്‍ ദിലീപ് ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രധാന കോളുകള്‍ വിളിച്ചത് ഈ ഫോണില്‍ നിന്നാണ്. ആറ് ഫോണുകളാണ് ദിലീപ് കോടതിയില്‍ ഹാജരാക്കിയത്. ഏഴ് ഫോണുകളാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.

ആവശ്യപ്പെട്ടതില്‍ മൂന്ന് ഫോണുകള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ആരോപിച്ചു. ഫോണിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കി. ഇത്തരമൊരു ഫോണ്‍ ഉപയോഗിച്ചില്ലെന്ന് ദിലീപ് വാദിച്ചു. ഫോണ്‍ തുറക്കുന്നതിനുള്ള പാറ്റേണ്‍ കൈമാറാമെന്ന് ദിലീപ് പറഞ്ഞു.

മുദ്രവെച്ച് രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ മുദ്രവെച്ച ഹാജരാക്കിയ ഫോണുകള്‍ പരിശോധിച്ചു.സൈബര്‍ വിദഗ്ധര്‍, പ്രോസിക്യൂഷന്‍, അന്വേഷണസംഘം, പ്രതിഭാഗം എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോണുകള്‍ പരിശോധിച്ചത്.

പുതിയ ഫോണുകളും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രേസിക്യൂഷന്‍ അറിയിച്ചു. മറ്റ് ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും വാദിച്ചു. കേസ് മറ്റന്നാളേക്ക് മാറ്റി.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT