Kerala News

ദിലീപിന്റെ ഓഡിയോ പുറത്ത്; 'തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടണം'

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് നടന്‍ ദിലീപ് നിര്‍ദ്ദേശം നല്‍കുന്ന ഓഡിയോ പുറത്ത്. അന്വേഷണ ദ്യോഗസ്ഥരെ എങ്ങനെ വധിക്കണമെന്ന് നിര്‍ദേശിക്കുന്ന ഓഡിയോ ആണെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണേയെന്നാണ് ദിലീപ് നിര്‍ദേശിക്കുന്നത്. ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെന്നും ദിലീപ് പറയുന്നു.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഒരു റെക്കോര്‍ഡും ഉണ്ടാകരുത്, ഫോണ്‍ ഉപയോഗിക്കരുതെന്നാണ് അനൂപ് പറയുന്നത്. ബാലചന്ദ്രകുമാറാണ് ഓഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 2017 നവംബര്‍ 15ലെ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.

കൊലപാതകം നടത്താന്‍ നിര്‍ദേശിക്കുന്ന ഓഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈവശമുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. ഷാജി കൈലാസിന്റെ സിനിമയെ ഉദ്ധരിച്ചാണ് നിര്‍ദേശം നല്‍കിയതെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT