Kerala News

കേരളത്തെ വിമര്‍ശിക്കാനുള്ള യോഗ്യത യോഗിക്കില്ലെന്ന് യെച്ചൂരി

നരേന്ദ്രമോദി സര്‍ക്കാരിന്റെ സര്‍വേ പ്രകാരം കേരളം മികച്ച സംസ്ഥാനമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം എല്ലാ സൂചികകളിലും ഒന്നാമതാണ്. കേരളത്തെ വിമര്‍ശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ലെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളാ വിരുദ്ധ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു സീതാറാം യെച്ചൂരി. നിരവധി കേസുകളുള്ള യോഗി ആദിത്യനാഥിന് കേരളത്തെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഓരോ വോട്ടും സൂക്ഷിച്ച് ചെയ്യണമെന്നും ഉത്തര്‍പ്രദേശ് കേരളമോ ബംഗാളോ കശ്മീരോ ആയി മാറരുതെന്ന് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗി ആദിത്യനാഥിന് മറുപടി നല്‍കിയിരുന്നു. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ബംഗാളിലും കേരളത്തിലും ഉള്ളത് പോലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ യു.പിയില്‍ ഉണ്ടാകുന്നില്ലെന്ന് അവകാശപ്പെട്ട് വീണ്ടും രംഗത്തെത്തി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്നെ ചുമതലയാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT