കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ 18 മുതല്‍ 45 വയസുപ്രായമുള്ളവര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടു സ്ഥാപനങ്ങളാണ് വാക്‌സിന്‍ നല്‍കുന്നത്. ഈ കമ്പനികളില്‍ നിന്ന് അടുത്ത മൂന്നു മാസത്തേക്ക് ഒരു കോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനാണ് മന്ത്രിസഭാ തീരുമാനം. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സിറം കമ്പനിയില്‍ നിന്ന് 70 ലക്ഷം ഡോസ് മൂന്നു മാസത്തേക്ക് വാങ്ങും. ഇതിനായി 294 കോടി രൂപയാണ് ചിലവ്. 400 രൂപയാണ് ഒരു ഡോസിന്. പുറമെ അഞ്ച് ശത്മാനം ജിഎസ്ടിയും. ഭാരത് ബയോടെക്കില്‍ നിന്നും മൂന്നു മാസത്തേക്ക് 30 ലക്ഷം ഡോസ് വാങ്ങും, 600 രൂപ നിരക്കില്‍. ഇതിന് 189 കോടി രൂപ ചിലവ് വരും.