Kerala News

'പിന്നില്‍ ദിലീപ്'; പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്ന് ബാലചന്ദ്രകുമാര്‍

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ദിലീപാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും കേസില്‍ നിന്നും പിന്നോട്ടില്ല. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗുഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാരിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഗാനരചയിതാവിന്റെ വീട്ടില്‍വെച്ചായിരുന്നു പീഡിപ്പിച്ചത്. പത്തുവര്‍ഷം മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും അത് വെച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

വധഗുഢാലോചനയുമായി ബന്ധപ്പെട്ട് കൈവശമുള്ള ദിലീപിന്റെ ഓഡിയോ ബാലചന്ദ്രകുമാര്‍ ഇന്ന് പുറത്ത് വിട്ടിരുന്നു. അന്വേഷണ ദ്യോഗസ്ഥരെ എങ്ങനെ വധിക്കണമെന്ന് നിര്‍ദേശിക്കുന്ന ഓഡിയോ ആണെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണേയെന്നാണ് ദിലീപ് നിര്‍ദേശിക്കുന്നത്. ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെന്നും ദിലീപ് പറയുന്നുണ്ട്. കൂടുതല്‍ തെളിവുകളും മൊഴികളുമുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT