Kerala News

'അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്നുവരെ ദിലീപ് പറഞ്ഞു'; തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍

നടിയെ അക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ കൊല്ലണമെന്ന ഓഡിയോ രേഖ തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അനൂപിന് കൊടുക്കുന്ന നിര്‍ദ്ദേശം ദിലീപിന്റെ ശബ്ദത്തില്‍ തന്റെ കൈയിലുണ്ട്. അത് പുറത്ത് വന്നാല്‍ ശാപവാക്കുകളാണോയെന്ന് വ്യക്തമാകും. വരുന്ന മണിക്കൂറുകളില്‍ അത് അറിയാമെന്നും ബാലചന്ദ്രകുമാര്‍.

അന്വേഷണ സംഘവുമായി ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെ തനിക്കെതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ പുറത്ത് വിടണം. താന്‍ ഹാജരാക്കേണ്ട തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ശബ്ദരേഖയില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകും. താനുമായുള്ള സംഭാഷണം പുറത്ത് വിടണം. താനും ദിലീപുമായി വിഷമങ്ങളെല്ലാം പരസ്പരം പറയാറുണ്ട്. താന്‍ ആവശ്യപ്പെട്ട കാര്യം പറ്റില്ലെന്ന് പറഞ്ഞാല്‍ മാത്രമല്ലേ ദിലീപിനോട് വൈരാഗ്യം ഉണ്ടാകുകയുള്ളുവെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT