Kerala News

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എഎന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.ഷഹലയുടെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്തികയിൽ മെയ് 7 വരെ സ്ഥിരം നിയമനം പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം.

അസി. പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രില്‍ പതിനാറാം തീയതി 30 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയും ഉണ്ടായിരുന്നു. ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാട്ടി ഉദ്യോഗാര്‍ത്ഥി ബിന്ദുവായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പോലും ലംഘിച്ച് അഭിമുഖം നടത്തിയതിന് പിന്നില്‍ സ്ഥാപിത താല്‍പര്യം ഉണ്ടെന്ന് ആരോപിച്ചാണ് ഹർജി നല്‍കിയത്.

ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഷഹലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയെ കഴിഞ്ഞ ദിവസം കെഎസ്യു വീട്ടില്‍ ഉപരോധിച്ചിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT