News n Views

ഒറ്റയാഴ്ച നിരത്തില്‍ പിരിച്ച പിഴത്തുക 7 കോടിയോളം; ഒന്നാമത് പാലക്കാട് 

THE CUE

ഗതാഗത നിയമലംഘനങ്ങളില്‍ ഒറ്റയാഴ്ചയ്ക്കിടെ സംസ്ഥാനത്തെ നിരത്തുകളില്‍ നിന്ന് മോട്ടോര്‍ വാഹനവകുപ്പ് പിഴത്തുകയായി പിരിച്ചത് 6.66 കോടി. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെയുള്ള കണക്കാണ് പുറത്തുവന്നത്. എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാടാണ് ഒന്നാം സ്ഥാനത്ത്.5 ദിവസം കൊണ്ട് 1.23 കോടിയാണ് ഗതാഗതലംഘനങ്ങളുടെ പിഴത്തുകയായി ഇവിടെ നിന്ന് അടപ്പിച്ചത്.

പിഴത്തുക പത്ത് ശതമാനം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 1 മുതലാണ് ഇത് നടപ്പാക്കിയത്. സംസ്ഥാനത്ത് ആദ്യ ദിനങ്ങളില്‍ തന്നെ ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമുയര്‍ന്നു. റോഡുകള്‍ മോശം സ്ഥിതിയിലായിരിക്കെ വന്‍തുക പിഴ ഈടാക്കുന്നതിനെതിരെയാണ് ജനരോഷമുയര്‍ന്നത്. ഇതോടെ ഗതാഗത വകുപ്പ് പരിശോധന നിര്‍ത്തിവെച്ചു. ഒടുവില്‍ പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതോടെയാണ് സംസ്ഥാനം പിഴസംഖ്യ പകുതിയായി കുറച്ചത്. ഒക്ടോബര്‍ 26 വരെ പിഴ ഈടാക്കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളും നിരക്ക് കുറച്ചിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT