News n Views

മോട്ടോര്‍ വാഹന പിഴത്തുക കുറയ്ക്കും; അന്തിമ തീരുമാനം ബുധനാഴ്ച

THE CUE

മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം മുതലുള്ള പിഴത്തുക കുറയ്ക്കാന്‍ കേരളം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാറിന് കുറയ്ക്കാന്‍ പറ്റുന്ന വകുപ്പുകളിലെ പിഴ കുറയ്ക്കും. തുക എത്രയായി കുറയ്ക്കണമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും.

ഗതാഗത, നിയമ, പോലീസ് വകുപ്പുകളുമായിട്ടായിരുന്നു ചര്‍ച്ച. ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് എന്നിവയുടെ പിഴത്തുക കുറയ്ക്കാന്‍ കഴിയുമോയെന്ന് നിയമോപദേശം തേടും. ഫോണ്‍ ഉപയോഗിക്കുന്നതിലും മദ്യപിച്ച് വാഹനം ഒടിക്കുന്നതിലും പിഴ കുറയ്ക്കില്ല.

മോട്ടോര്‍ വാഹന ഭേദഗതിയില്‍ വ്യക്തതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഇത് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാറിന് കത്തയക്കും. നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയത് പ്രതിഷേധമുയര്‍ത്തിയിരുന്നു. ഓണക്കാലത്ത് പിഴ ചുമത്താതെ ബോധവത്കരണമാക്കി മാറ്റിയിരുന്നു. ഇത് നിയമലംഘനങ്ങള്‍ കൂടാന്‍ ഇടയാക്കിയതോടെ വീണ്ടും പരിശോധന കര്‍ശനമാക്കി. പിഴത്തുകയില്‍ തീരുമാനമാകുന്നത് വരെ നിയമലംഘിക്കുന്നവരുടെ പട്ടിക കോടതിക്ക് നല്‍കാനാണ് തീരുമാനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

SCROLL FOR NEXT