News n Views

സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ വഴി വിതരണം

THE CUE

കിലോയ്ക്ക് 70 രൂപയിലെത്തിയ സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സപ്ലൈകോ വഴി സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാനാണ് പദ്ധതി. സപ്ലൈകോയ്ക്ക് ഇതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി.

വില നിയന്ത്രിക്കുന്നതിനും കുറഞ്ഞ തുകയ്ക്ക് സാവള ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമം. വില ഉയര്‍ന്ന തുടങ്ങിയ ഘട്ടത്തില്‍ കിലോയ്ക്ക് 38 രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്നു. ഇതേ മാതൃകയായിരിക്കും പിന്‍തുടരുക. സവാളയുടെ ലഭ്യതക്കുറവ് പ്രതിസന്ധിയാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

വിലക്കയറ്റത്തിന് പരിഹാരം കാണുന്നതിനായി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ആലോചിക്കുന്നത്. സവാള ഇറക്കുമതിയിലെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ഉന്നതാധികാര സമിതി തീരുമാനിച്ചിരുന്നു. സവാള വില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോയ്ക്ക് 100 രൂപ കടന്നേക്കുമെന്നാണ് സൂചന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

SCROLL FOR NEXT