News n Views

ഉപതെരഞ്ഞെടുപ്പ്: ആറിടത്തും സിക്‌സറടിക്കുമെന്ന് മുല്ലപ്പള്ളി; പരിചയമുള്ളവരെ പരിഗണിക്കണമെന്ന് കെ വി തോമസ്

THE CUE

ഉപതെരഞ്ഞെടുപ്പില്‍ പാല ഉള്‍പ്പെടെ ആറ് മണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയുമായിരിക്കും തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയം. സംസ്ഥാന സര്‍ക്കാരിന്റെ വിധിയെഴുത്തായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ലോകസഭ തെരഞ്ഞെടുപ്പിലെ പ്രകടനം യുഡിഎഫ് ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ട കെ വി തോമസ് എറണാകുളം മണ്ഡലത്തില്‍ പരിചയസമ്പത്തുള്ളവരെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. വിജയസാധ്യതയ്ക്കായിരിക്കണം മുന്‍തൂക്കം. പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്നും കെ വി തോമസ് പറഞ്ഞു. കെ വി തോമസിനൊപ്പം ഡിസിസി പ്രസിഡന്റ് ഡി ജെ വിനോദിന്റെ പേരുമാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. ബെന്നി ബഹ്‌നാന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ വി തോമസിന്റെ പേരും ഉയര്‍ന്ന് വന്നിട്ടുണ്ട്.

കോന്നിയില്‍ യുഡിഎഫിന് പുതുമുഖ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നാണ് അടുര്‍ പ്രകാശ് വ്യക്തമാക്കിയിരിക്കുന്നത്. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററിനെയാണ് അടൂര്‍ പ്രകാശ് പിന്തുണയ്ക്കുന്നത്. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍തൂക്കം. വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാര്‍, പീതാംബരക്കുറുപ്പ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. കെ മുരളീധരന്‍ വിജയിച്ച സീറ്റില്‍ പത്മജ വേണുഗോപാലിന്റെ പേരും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കുന്നവര്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളുവെന്നതിനാല്‍ കാര്യമായ ഗ്രൂപ്പ് വഴക്കുകളിലേക്ക് നീങ്ങാന്‍ സാധ്യതയില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

SCROLL FOR NEXT