News n Views

മതഭീകരതയ്‌ക്കെതിരെ കെസിബിസി സെമിനാര്‍ ; മുഖ്യ പ്രഭാഷകന്‍ ടി പി സെന്‍കുമാര്‍

THE CUE

മതഭീകരതയ്‌ക്കെതിരെ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ മുഖ്യ പ്രഭാഷകന്‍ മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. 'മത ഭീകരതയ്ക്ക് വളം വയ്ക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍ കേരള പശ്ചാത്തലത്തില്‍' എന്ന വിഷയത്തിലാണ് കെസിബിസിയുടെ സെമിനാര്‍. ഈ മാസം 21 ന് കൊച്ചിയിലാണ് ചടങ്ങ് ഒരുക്കുന്നത്.

സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ പ്രകടമാകുന്ന മത ഭീകരതയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം, അതിന് കുടപിടിക്കുന്ന രാഷ്ട്രീയ സാമ്പത്തിക ഘടങ്ങള്‍ ഉണ്ടെങ്കില്‍ എന്തെല്ലാം, അതെങ്ങനെ നിരുത്സാഹപ്പെടുത്തുകയും നേരിടുകയും ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചാവിഷയമാക്കുന്നത്. ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിദ്വേഷം പ്രചരിപ്പിക്കുന്നവയാണെന്ന് ആരോപണം ഉയരാറുമുണ്ട്.

എന്നാല്‍ രാഷ്ട്രീയചായ്‌വോ നിലപാടോ മുന്‍നിര്‍ത്തിയല്ല സെന്‍കുമാറിനെ ക്ഷണിച്ചതെന്നാണ് കെസിബിസിയുടെ പ്രതികരണം. മുന്‍ ഡിജിപി എന്ന നിലയിലാണ് സെന്‍കുമാര്‍ മുഖ്യ പ്രഭാഷകനായി എത്തുന്നത്. ഇത്തരം വിഷയങ്ങളില്‍ പൊതുസമൂഹം തിരിച്ചറിയേണ്ട സുപ്രധാന കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ടിപി സെന്‍കുമാറിന് കഴിയുമെന്നതിനാലാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് നേരത്തേ സെമിനാറില്‍ സംസാരിച്ചിട്ടുണ്ടെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT