News n Views

‘കുമ്മനടി’: കുമ്മനത്തോട് മാപ്പ് പറഞ്ഞ് കടകംപള്ളി; മറ്റ് ആരോപണങ്ങള്‍ക്ക് മറുപടിയില്ല

THE CUE

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ വിമര്‍ശനത്തിനിടയില്‍ 'കുമ്മനടി' പ്രയോഗം നടത്തിയത് വേദനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന്റെ മറ്റ് ആരോപണങ്ങള്‍ക്ക് മറുപടിയില്ല. പ്രളയകാലത്ത് കുമ്മനം രാജശേഖരനും കെ മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം വ്യക്തിപരമായി വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് വട്ടിയൂര്‍കാവിലെ യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ എവിടേയും കണ്ടിട്ടില്ല. ജനങ്ങള്‍ കണ്ടത് വി കെ പ്രശാന്തിനെയാണ്.
കടകംപള്ളി സുരേന്ദ്രന്‍

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തുപുരം എം പിയാവാനെത്തിയ കുമ്മനം ഗതികിട്ടാ പ്രേതമായി അലയുകയാണെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. വി കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിയാക്കിയത് തന്റെ ചതിയാണെന്നുള്ള നിലവാരമില്ലാത്ത ആരോപണങ്ങള്‍ കുമ്മനം പ്രസംഗത്തില്‍ ഉന്നയിക്കുന്നു. വി കെ പ്രശാന്തിനെ കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിച്ചതും മേയറാക്കിയതും താന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണെന്നും കടകംപള്ളി വിശദീകരിച്ചിരുന്നു.

ഒരു കള്ളവാറ്റുകാരന്റെയും മാസപ്പടി ഡയറിയില്‍ തന്റെ പേരില്ലെന്നായിരുന്നു കുമ്മനം രാജശേഖരന് ഇതിന് നല്‍കിയ മറുപടി. കൂടെയുള്ളവന്റെ കുതുകാല്‍ വെട്ടിയും അധികാരത്തില്‍ തുടരണമെന്ന വികാരമാണ് കടകംപള്ളിക്കെന്നും ബന്ധുവിനെ മേയറാക്കാനാണ് വി കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുന്നതെന്നും കുമ്മനം ആരോപിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT