എംബിബിഎസ് കോപ്പിയടി: പരീക്ഷാഹാളില്‍ വാച്ചിന് വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി സര്‍വകലാശാല

എംബിബിഎസ് കോപ്പിയടി: പരീക്ഷാഹാളില്‍ വാച്ചിന് വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി സര്‍വകലാശാല

Published on

ആറ് മെഡിക്കല്‍ കോളേജില്‍ പരീക്ഷാ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളുമായി ആരോഗ്യസര്‍വകലാശാല. പരീക്ഷാ ഹാളില്‍ വാച്ച് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ കോളേജുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

എംബിബിഎസ് കോപ്പിയടി: പരീക്ഷാഹാളില്‍ വാച്ചിന് വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി സര്‍വകലാശാല
കെ ജി ജോര്‍ജിനെ മറവി രോഗം ബാധിച്ച് വൃദ്ധസദനത്തില്‍ ആക്കിയെന്നത് വ്യാജവാര്‍ത്ത, വാസ്തവം വിശദീകരിച്ച് വീഡിയോ

എം ബി ബി എസ് പരീക്ഷാ ഹാളില്‍ വാച്ച്, വലുപ്പമുള്ള മാല, വള, മോതിരം എന്നിവ ധരിച്ച് പ്രവേശിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ സര്‍വകലാശാലയുടെ ഉത്തരവ്. സമയം അറിയുന്നതിനായി ഹാളില്‍ ക്ലോക്ക് സ്ഥാപിക്കും. ബോള്‍പോയിന്റ് പേനയാണ് പരീക്ഷ എഴുതാനായി ഉപയോഗിക്കേണ്ടത്. വാട്ടര്‍ബോട്ടിലുകളും അനുവദിക്കില്ല.

എംബിബിഎസ് കോപ്പിയടി: പരീക്ഷാഹാളില്‍ വാച്ചിന് വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി സര്‍വകലാശാല
കൂടത്തായി കൊലപാതകം:സയ്‌നൈഡല്ലാത്ത വിഷങ്ങളും ഉപയോഗിച്ചെന്ന് ജോളി

എറണാകുളം, ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, എം ഇ എസ്, എസ് ആര്‍, എസ് യു ടി, അസീസിയ എന്നീ സ്വാശ്രയ കോളേജുകളിലുമാണ് കോപ്പിയടി നടന്നതായി കണ്ടെത്തിയിട്ടുള്ളത്. ഈ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാനാണ് തീരുമാനം. കോപ്പിയടി നടക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് 34 കോളേജുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിലൂടെയാണ് ക്രമക്കേട് കണ്ടെത്തിയത്. കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത് കോപ്പിയടി തടയാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in