News n Views

കരിമീന്‍,ചെമ്മീന്‍ വിഭവങ്ങള്‍, രാഷ്ട്രീയത്തിനപ്പുറം ചര്‍ച്ചകള്‍; കുമ്പളങ്ങി വിരുന്നില്‍ യെച്ചൂരിയും ബേബിയും ഹാപ്പിയെന്ന് കെവി തോമസ്

കെ. പി.സബിന്‍

കുമ്പളങ്ങിയുടെ ഗ്രാമീണ സൗന്ദര്യവും രുചിവൈവിധ്യവും സംഗീത വിരുന്നും ആസ്വദിച്ച് സന്തോഷത്തോടെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം എം എ ബേബിയും മടങ്ങിയതെന്ന് ഇരുവര്‍ക്കും ആതിഥ്യമരുളിയ കോണ്‍ഗ്രസ് നേതാവ് കെവി തോമസ് ദ ക്യുവിനോട്. രാഷ്്ട്രീയത്തിനപ്പുറം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അവര്‍ക്കൊപ്പമുള്ള അനുഭവമെന്നും കെ വി തോമസ് പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച് മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് യെച്ചൂരി കൊച്ചിയില്‍ എത്തിയത്. അദ്ദേഹം വരുന്ന കാര്യം അറിയിച്ച് എം എ ബേബിയെയും ഭാര്യയെയും തോമസ് ക്ഷണിക്കുകയായിരുന്നു.

വിരുന്നൊരുക്കിയ അനുഭവം തോമസ് മാഷ് വിവരിക്കുന്നതിങ്ങനെ. സീതാറാം യെച്ചൂരിയുമായും എംഎ ബേബിയുമായും നേരത്തേ വ്യക്തിബന്ധമുണ്ട്. പരിപാടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ എത്താമെന്ന് ഏറെ സന്തോഷത്തെടെ യെച്ചൂരി അറിയിച്ചു. ബേബിയും വന്നു. മൂത്തമകന്റെ ഹോംസ്‌റ്റേയിലാണ് അവര്‍ താമസിച്ചതെന്നും കെവി തോമസ് വ്യക്തമാക്കുന്നു.കുമ്പളങ്ങിയുടെ ഗ്രാമ്യജീവിതം യെച്ചൂരിക്കും ബേബിക്കും ഏറെ ഇഷ്ടമായി. രാവിലെ ഞങ്ങള്‍ ചൂണ്ടയിടാന്‍ പോയി. അവിടെ നടന്ന സംഗീതവിരുന്ന് അടക്കമുള്ള കലാപരിപാടികളും അവര്‍ ആസ്വദിച്ചു. കുമ്പളങ്ങിയില്‍ കിട്ടുന്ന കപ്പയും മീനും കായലില്‍ നിന്ന് പിടിച്ച കരിമീനും കക്കയും എല്ലാമടങ്ങിയ ഭക്ഷണം അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. പ്രാതലിന് നൂലപ്പവും കടലക്കറിയും നാടന്‍ മുട്ടയുമായിരുന്നു. ഒപ്പം പുഴുങ്ങിയ ഏത്തപ്പഴവും കാപ്പിയും.

തങ്ങളുടെ ഈ ഇടപെടല്‍ രാഷ്ട്രീയത്തിന് അപ്പുറമുള്ളതാണെന്നും കെവി തോമസ് വിശദീകരിക്കുന്നു.സിപിഎം നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഇരുവരെയും കാണാന്‍ ഇവിടെ വന്നിരുന്നുവെന്നും തന്റെ വിദ്യാധനം ട്രസ്റ്റുമായി തുടര്‍ന്നും സഹകരിക്കാമെന്ന് ഇരുവരും അറിയിച്ചതായും കെവി തോമസ് ദ ക്യുവിനോട് പറഞ്ഞു. സിപിഎം ഏരിയാ സെക്രട്ടറി പിഎ പീറ്ററും പഞ്ചായത്തംഗം കെകെ സുരേഷ്ബാബുവും മറ്റ് പ്രവര്‍ത്തകരുമാണ് ഇരുവരെയും കാണാന്‍ കെ വി തോമസിന്റെ വീട്ടിലെത്തിയത്. താന്‍ നേതൃത്വം നല്‍കുന്ന വിദ്യാധനം ട്രസ്റ്റ് 14 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരികയാണ്. 65,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. 1500 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT