കെ മുരളീധരന്‍   
News n Views

‘കരുതിക്കൂട്ടി ശബരിമലയില്‍ വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളും’: വിശ്വാസങ്ങളില്‍ കോടതി ഇടപെടണോയെന്ന് കെ മുരളീധരന്‍ 

THE CUE

ശബരിമലയില്‍ ദര്‍ശനത്തിന് വരുന്ന യുവതികളുടെ കാര്യം ഭക്തര്‍ നോക്കിക്കൊള്ളുമെന്ന് കെ മുരളീധരന്‍ എംപി. ശബരിമലയിലെത്തുന്ന സ്ത്രീകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ നിലപാട് മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

പഴയ വിധിയില്‍ തൃപ്തരല്ലാത്തത് കൊണ്ടാണ് സുപ്രീംകോടതി ഏഴംഗ വിശാല ബെഞ്ചിന് വിട്ടിരിക്കുന്നത്. അതിനാല്‍ സര്‍ക്കാരിന് കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരില്ല. സ്ത്രീപ്രവേശനത്തിന് അനുകൂലവിധിയുണ്ടാകുന്നതിന് മുമ്പുള്ള സ്ഥിതിയാവും തുടരുകയെന്നും കെ മുരളീധരന്‍ പറഞ്ഞു.

ശബരിമലയില്‍ ശാന്തമായ അന്തരീക്ഷം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഭക്തര്‍ പ്രശ്‌നമുണ്ടാക്കില്ല. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവരാണ് ശബരിമലയില്‍ കരുതിക്കൂട്ടി എത്താന്‍ ശ്രമിക്കുന്നത്.
കെ മുരളീധരന്‍

ശബരിമലയില്‍ വിശ്വാസമാണ് പരമപ്രധാനം. കോടതി ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യണം. മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നതിനെക്കുറിച്ചും ചര്‍ച്ച വേണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT