News n Views

ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് ജോസഫ് ; കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസ് ടോം 

THE CUE

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ കേരള കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാക്കി പാലായിലെ തിരിച്ചടി. മണ്ഡലത്തിലെ യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിയുകയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നേറ്റം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ പഴിചാരലും വാക്‌പോരുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ലഭിച്ചെന്ന് പിജെ ജോസഫ് ആരോപിച്ചു. എന്നാല്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസഫ് വിഭാഗത്തിന് നേര്‍ക്ക് ഒളിയമ്പെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം തിരിച്ചടിച്ചു. പാലായിലെ തിരിച്ചടി പാര്‍ട്ടി അന്വേഷിക്കുമെന്ന് തോമസ് ചാഴിക്കാടന്‍ എം പി വ്യക്തമാക്കി.

എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ജോസഫ് എം പുതുശ്ശേരിയും പറഞ്ഞു. പിജെ ജോസഫ് വിഭാഗത്തിനെതിരെ യുഡിഎഫിന് പരാതി നല്‍കുമെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി. പിജെ ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ പറഞ്ഞു.അതേസമയം യുഡിഎഫ് വോട്ടുകളാണ് തനിക്ക് ലീഡ് സമ്മാനിച്ചതെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. യുഡിഎഫിലെ ഭിന്നത ഗുണം ചെയ്‌തെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെ വോട്ട് തനിക്ക് കിട്ടി. വെള്ളാപ്പള്ളയുടെ പിന്‍തുണ എസ് എന്‍ഡിപിക്ക് വോട്ട് ലഭിക്കാന്‍ ഇടയാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT