News n Views

അര്‍ബുദ കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപൂ നിരോധിച്ചു 

THE CUE

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാംപൂ വില്‍പ്പനയ്ക്ക് സംസ്ഥാനത്ത് നിരോധനം. ഡ്രഗ് കണ്‍ട്രോളറുടേതാണ് നടപടി. അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാല്‍ഡീഹൈഡിന്റെ സാന്നിധ്യം ഷാംപൂവില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിരോധനത്തിന് ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. BB 58177,BB 58204 എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് നിരോധിച്ചത്. രാജസ്ഥാനിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോനയിലാണ് ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം ഷാംപൂവില്‍ കണ്ടെത്തിയത്.

ഇതോടെ വില്‍പ്പന നിരോധിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ചീഫ് സെക്രട്ടറി ഈ നോട്ടീസ് ആരോഗ്യവകുപ്പിന് കൈമാറി. തുടര്‍ന്നാണ് ഡ്രഗ് കണ്‍ട്രോളര്‍ നടപടി സ്വീകരിച്ചത്. നിലവില്‍ രണ്ട് ബാച്ചുകള്‍ക്കാണ് നിരോധനമെങ്കിലും മറ്റുള്ളവ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കമ്പനിയുടെ എറണാകുളത്തെ സംഭരണ കേന്ദ്രത്തില്‍ നിന്നും സാമ്പിള്‍ ശേഖരിക്കും. തുടര്‍ന്ന് കൊച്ചിയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയില്‍ പരിശോധിക്കും. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളിലും ഉല്‍പ്പന്നങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT