News n Views

കൂടത്തായി കൊലപാതകം:സയ്‌നൈഡല്ലാത്ത വിഷങ്ങളും ഉപയോഗിച്ചെന്ന് ജോളി

THE CUE

കൂടത്തായിയിലെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിനായി സയ്‌നൈഡിനൊപ്പം മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചിരുന്നതായി പിടിയിലായ ജോളി പോലീസിന് മൊഴി നല്‍കി. ജോളിക്കൊപ്പം അറസ്റ്റിലായ സുഹൃത്ത് മാത്യൂ, സ്വര്‍ണപണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഭര്‍ത്താവ് റോയിക്ക് സയ്‌നൈഡ് നല്‍കിയതായി ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ജോളിക്ക് സയ്‌നൈഡ് എത്തിച്ച് നല്‍കിയതായി മാത്യുവും പ്രജുകുമാറും മൊഴി നല്‍കിയിട്ടുണ്ട്. പട്ടിയെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് സയ്‌നൈഡെന്നാണ് ജോളി പറഞ്ഞതെന്നാണ് മാത്യു പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ബന്ധുക്കളായ ചിലരും സ്വത്ത് കൈവശപ്പെടുത്താന്‍ സഹായിച്ച സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്. ചിലരുടെ പേരുകള്‍ ജോളി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച ജോളിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണിത്.

റോയി തോമസിന്റെ കൊലപാതകത്തിലാണ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു, ടോമിന്റെ സഹോദരപുത്രന്‍ ഷാജു സഖറിയാസിന്റെ മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ സിലി എന്നിവരാണ് കൊല്ലപ്പെട്ടത്. 2002നും 2016നും ഇടയിലായിരുന്നു മരണം. ഭക്ഷണം കഴിച്ച ശേഷം വായില്‍ നിന്ന് നുരയും പതയും വന്നായിരുന്നു എല്ലാവരും മരിച്ചത്. ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജരേഖയുണ്ടാക്കി ജോളി കൈവശപ്പെടുത്തിയതോടെയാണ് റോയിയുടെ സഹോദരനും സഹോദരിയും സംശയവുമായി പോലീസിനെ സമീപിച്ചത്. റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഒരു വര്‍ഷത്തോളമെടുത്താണ് ദുരൂഹമരണത്തിന് പിന്നിലുള്ളവരിലേക്ക എത്തിയത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT