News n Views

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആത്മഹത്യാ പ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍ 

THE CUE

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്. വയറുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജോളിയെ ജയില്‍ അധികൃതര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ജയിലില്‍ തിരിച്ചെത്തിച്ചു. തടവില്‍ ഇവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായി അധികൃതര്‍ പറയുന്നു. നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലാണ് ജോളി.

14 വര്‍ഷത്തിനിടെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ 6 മരണങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുകളടക്കം അന്വേഷണം നിരവധി വഴിത്തിരിവുകളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ജോളി ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. അതേസമയം ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിന് നല്‍കിയ നിര്‍ണായക മൊഴികള്‍ പുറത്തുവന്നു. പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്ന് ഇവര്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മുന്‍പ് ഒരിക്കല്‍ റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ രണ്ടിലേറെ തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. പെണ്‍കുട്ടികളായതുകൊണ്ടാണോ ഗര്‍ഭഛിദ്രം നടത്തിയതെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

SCROLL FOR NEXT